ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലമ്പുഴ ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രീഷ്യന് ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും എഞ്ചീനിയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള ഓപ്പണ്‍ വിഭാഗത്തിലുള്ളവര്‍ക്കാണ് അവസരം. അഭിമുഖം നവംബര്‍ 10 രാവിലെ 11 ന് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2815161
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ചെങ്ങന്നൂർ ഗവ. ഐടിഐ യിലെ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിൽ ഇ/ബി/ടി വിഭാഗത്തിൽ നിന്നും നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നത്തിനുള്ള അഭിമുഖം നവംബർ 11ന് 12 മണിക്ക് ചെങ്ങന്നൂർ ഗവ. ഐടിഐയിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം.മേൽ കാറ്റഗറിയിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിൽ ഉള്ളവരെ പരിഗണിക്കും. ഫോൺ: 04792953150, 04792452210
പ്രൊബേഷൻ അസിസ്റ്റന്റ് കരാർ നിയമനം
സാമൂഹികനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലാ പ്രൊബേഷൻ കാര്യാലയത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു വിദ്യാഭ്യാസ യോഗ്യതയും രണ്ട് വർഷത്തിൽ കുറയാത്ത സാമൂഹ്യപ്രവർത്തന മേഖലയിൽ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. തൃശ്ശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന നൽകും. 40 വയസാണ് പ്രായപരിധി. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 29,535/- രൂപ ഹോണറേറിയവും കൂടാതെ യഥാർത്ഥ യാത്രാചെലവ് (പരമാവധി ₹1,500/-) ലഭിക്കും. നിയമന തീയതി മുതൽ ഒരു വർഷത്തേക്കാണ് കരാർ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, ജനനതിയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസൽ പകർപ്പുകൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നവംബർ 17 ന് രാവിലെ 10.30 ന് അയ്യന്തോളിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ചക്കായി ഹാജരാകണം. ഫോൺ- 0487-2363999.
ഹിന്ദി ഗസ്റ്റ് അധ്യാപക ഒഴിവ്
മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി റഗുലേഷന് പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവര്‍ക്കും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല് രേഖകള്‍ സഹിതം നവംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ടിന് കോളേജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍-9188900203.
റെസ്പിറേറ്ററി ടെക്നീഷ്യന് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ താത്ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ റെസ്പിറേറ്ററി ടെക്നീഷ്യന് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. റെസ്പിറേറ്ററി ടെക്നോളജിയില്‍ ഗവ. അംഗീകൃത ഡിപ്ലോമയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നവംബര്‍ 13 ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാവണം. അന്നേദിവസം രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ : 0483 2766425.
അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം
കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലികമായി ഈഴവ/തീയ/ബില്ലവ വിഭാഗക്കാരില്‍ നിന്നും അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത: അക്കൗണ്ട്സില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ അക്കൗണ്ട് ഒരു വിഷയമായി പഠിച്ച മറ്റ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 – 40 വയസ്. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ശമ്പളം : 22000 രൂപ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474 2746789.
ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്
കോട്ടയം ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ ടെക്നീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം നവംബർ 12 ന് രാവിലെ 11 ന.് ഫോൺ: 0479 2953150, 0479 2452210.
ടെക്നിക്കല്‍ എക്സ്പേര്‍ട്ട് നിയമനം
മലപ്പുറം ജില്ലാ വാട്ടര്‍ ഷെഡ് സെല്‍-കം-ഡാറ്റാ സെന്ററില്‍ (ഡബ്ല്യൂ.സി.ഡി.സി) ദിവസവേതനാടിസ്ഥാനത്തില്‍ ടെക്നിക്കല്‍ എക്സ്പര്‍ട്ട് തസ്തികയില്‍ നിയമനം നടത്തുന്നു. നവംബര്‍ 11ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ വികസന കമ്മീഷണറുടെ ചേംബറിലാണ് അഭിമുഖം. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്/ഹൈഡ്രോളജിക്കല്‍ എന്‍ജിനീയറിംഗ്/ സോയില്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ ബിരുദവും, സോയില്‍/വാട്ടര്‍ കണ്‍സര്‍വേഷന്‍/ അഗ്രിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ഡ്രൈലാന്റ് ഹോര്‍ട്ടികള്‍ച്ചര്‍/വാട്ടര്‍ഷെഡ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലൊന്നില്‍ പ്രവൃത്തി പരിചയമോ ഗവേഷണ പരിചയമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 11ന് ഉച്ചക്ക് രണ്ടിന് ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍-0483-2736574, 9656498404.
ക്യാമ്പ് അസിസ്റ്റന്റ് നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പരീക്ഷാ വിഭാഗത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമിക്കുന്നു. ഡിഗ്രി/ഡിപ്ലോമയോടൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് നവംബര്‍ 11 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972780226
ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പി.എം.ജി.എസ്.വൈ. പ്രോഗ്രാം ഇമ്പ്ളിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിൽ നവംബർ 12 ന് രാവിലെ 11 ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭവനിലുള്ള പി.എം.ജി.എസ്.വൈ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ബി. കോം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മലയാളം ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം. പ്രായപരിധി 35 വയസ്സ്. ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 11 ഉച്ചക്ക് 12 ന് മുൻപായി [email protected] എന്ന ഇമെയിലിൽ അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം. ഫോൺ 0481- 2991584.
മാട്രണ്‍/കെയര്‍ടേക്കര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
ആലപ്പുഴ കേപ് നഴ്സിംഗ് കോളേജിലെ ഗേള്‍സ് ഹോസ്റ്റലിൽ മാട്രണ്‍/കെയര്‍ടേക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഹോസ്റ്റല്‍ മാനേജ്മെന്റ്, വിദ്യാര്‍ഥി ക്ഷേമ പരിശീലനം, റെസിഡന്‍ഷ്യല്‍ കെയര്‍ തുടങ്ങിയ മേഖലകളില്‍ അനുഭവ പരിചയമുള്ള ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ, ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് കോപ്പികൾ എന്നിവയുമായി നവംബര്‍ 11 ന് രാവിലെ 11 മണിക്ക് കേപ് നഴ്സിംഗ് കോളേജിൽ ഹാജരാകുക. ഫോണ്‍: 9961595364, 8606295445
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ്, സിസ്റ്റം അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. വിജ്ഞാപനം www.cee-kerala.org ൽ പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിന് നടപടി സ്വീകരിക്കും. താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡാറ്റയുടം വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന 22 ന് വൈകിട്ട് 5 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
അരീക്കോട് ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സ് / ആര്‍ട്സില്‍ (ഷോര്‍ട്ട്-ഹാന്‍ഡ് ആന്‍ഡ് ടൈപ്പിങ്) ബി.വോക്/ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം / അംഗീകൃത ബോര്‍ഡില്‍ നിന്ന് കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ ഡിപ്ലോമ/ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍)/ സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ എന്‍.ടി.സി/എന്‍.എസി പാസായതും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും/ ഡി.ജി.ടി.യുടെ കീഴിലുള്ള ഏതെങ്കിലും വേരിയന്റുകളില്‍ പ്രസക്തമായ നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് (എന്‍സിഐസി) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 11ന് രാവിലെ 11ന് അരീക്കോട് ഗവ. ഐ.ടി .ഐ പ്രിന്‍സിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. മേല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കും. ഫോണ്‍: 0483 2850238
ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷിക്കാം
കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ പ്രവർത്തിക്കുന്ന 32-ാം നമ്പർ അങ്കണവാടി കം ക്രഷിൽ ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 35നും മധ്യേ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുളള കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 15. ഫോൺ 0479 2442059.
കൃഷിഭവനുകളിൽ ഇന്റേൺ നിയമനം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനയോ കൃഷിഭവനുകളിലോ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസുകളിലോ നേരിട്ടോ അപേക്ഷകൾ നൽകാം. ഫോൺ: 04936 202506
ഫിസിക്കൽ സയൻസ് അധ്യാപക നിയമനം
പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം.
അധ്യാപക നിയമനം
കല്‍പ്പാത്തി ഗവ. എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.എ (മലയാളം) തസ്തികയിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. നവംബര്‍ 10 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495134121.
