കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം 2025 നവമ്പർ 24 മുതൽ 28 വരെ അഞ്ച് ദിവസങ്ങളിൽ കൊയിലാണ്ടി നഗരത്തിലെ 22 വേദികളിലായി യു പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ 13000 ഓളം വിദ്യാർത്ഥികൾ 319 മത്സര ഇനങ്ങളിൽ മാറ്റുരയ്ക്കും.അറബി കലോത്സവം സംസ്കൃതോസവം എന്നിവയും ഇതിൻറെ ഭാഗമായി നടത്തപ്പെടും.24-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ജി.വി.എച്ച് എസ് എസ്സിൽ വച്ച് രചനാ മത്സരങ്ങൾ നടക്കും.
കലോത്സവത്തിൻ്റെ ഉദ്ഘാടനം 25 ന് ചൊവ്വ രാവിലെ 10 മണിക്ക് ഉജ്ജല ബാല്യം പുരസകാര ജേതാവ് മാസ്റ്റർ ആദികേശ് പി നിർവ്വഹിക്കും. .28ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം പ്രശസ്ത ചരിത്രപണ്ഡിതനും കേരളജ്യോതി പുരസ്കാര ജേതാവുമായ ഡോ. എം. ആർ രാഘവ വാര്യർ നിർവ്വഹിക്കും.
കലോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് 16 സബ് കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുന്നു. കലോത്സവം പൂർണ്ണമായും ഹരിതചട്ടപ്രകാരം ആയിരിക്കും നടത്തുക. ബി. ഇ എം യു.പി. സ്കൂളിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. മേളയോടനുബന്ധിച്ച് 25, 26, 27 തിയ്യതികളിൽ വൈകുന്നേരം ബസ് സ്റ്റാൻ്റ് പരിസരത്തുള്ള ഓപ്പൺ സ്റ്റേജിൽ വച്ച് സാംസ്കാരിക സദസ്സും സംഘടിപ്പിക്കും.
റജിസ്ട്രേഷൻ – 22 ന് ശനിയാഴ്ച നടത്തും. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
ജനറൽ കൺവീനർ – വിദ്യഭ്യാസ ഉപഡയറക്ടർ ടി അസീസ്, ജോയിൻ്റ് കൺവീനർ എൻ.വി. പ്രദീപ് കുമാർ, ഇ.കെ. സുരേഷ് , സി ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ സി,മീഡിയ കമ്മറ്റി വർക്കിം ചെയർമാൻ എ. സജീവ് കുമാർ, കൺവീനർ – കെ.പി അനിൽ കുമാർ, കോ. കൺവീനർ – കെ. സുരേഷ് എന്നിവർ സംസാരിച്ചു.
