കോഴിക്കോട് ശാരദാമന്ദിരം പെട്രോൾ പമ്പിനു മുന്നിൽ രണ്ടു ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഒരാൾ കൊല്ലപ്പെട്ടു. രാമനാട്ടുകര സ്വദേശി ഉമ്മർ അഷറഫ് എന്ന വ്യക്തിയാണ് മരിച്ചത്.
ഫയർഫോഴ്സ് എത്തി കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
പിതാവും മകളും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ മകളെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
